കണ്ണൂർ :- കണ്ണൂർ ടൗണിൽ യാത്രക്കാരെ ഭീതിയിലാഴ്ത്തി വീണ്ടും തെരുവ്നായയുടെ ആക്രമണം. ഇന്ന് തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കാൽടെക്സ്സ്, പഴയ ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലാണ് ആക്രമണം ഉണ്ടായത്.
കോഴിക്കോട് തിക്കോടി സ്വദേശി അജ്മൽ, തമിഴ്നാട് സ്വദേശി കമല കണ്ണൻ, മാവിലായിയിലെ രമേശൻ, കീച്ചേരിയിലെ പ്രകാശൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.