MSF സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു


കമ്പിൽ :- MSF സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു. പ്ലസ് വൺ വിദ്യാർത്ഥിനി എം.സഹ്‌വയ്ക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് MSF തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തി ഉദ്ഘാടനം നിർവഹിച്ചു. 

MSF പഞ്ചായത്ത് പ്രസിഡണ്ട് റാസി പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ, എന്നിവർ സംസാരിച്ചു. ട്രഷറർ സാലിം. P.T.P, സെക്രട്ടറി നജാദ് അലി, റൈഹാൻ ഒ.സി, സ്കൂൾ യൂണിറ്റ് പ്രസിഡണ്ട് ഫജാസ്, ജനറൽ സെക്രട്ടറി മിൻഹാജ്, ട്രഷറർ ദാന പർവീൻ മറ്റ് യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 


Previous Post Next Post