ശ്രീകണ്ഠപുരം :- തേങ്ങയിടാൻ കയറിയ വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. കരയത്തുംചാൽ അംബേദ്കർ ഉന്നതി സ്വദേശിയായ പുതുശ്ശേരി ചെമ്മരൻ (68) ആണ് മരിച്ചത്. തേങ്ങ പറിക്കുന്നതിനിടെയാണ് കടന്നൽ കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസമ്മർദം കുറഞ്ഞ് മരണം സംഭവിച്ചു.
സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിലുള്ള മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.
ഭാര്യ : ശാരദ.
മക്കൾ : ബിനു, ബിജു, ബിജി.
മരുമക്കൾ : ദീപ, നിഷ, ബാബു.