മയ്യിൽ:- കനത്ത മഴയിലും കാറ്റിലും മയ്യിൽ കവിളിയോട്ട് ചാലിലെ സജിത്തിന്റെ വിടീന് നാശം. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിൽ വീടിന്റെ മുകൾ ഭാഗത്തെ ഓടും തകർന്നു വീണു. കാറ്റിൽ ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്.വീടിന് മുകളിൽ മരം പൊട്ടി വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.
മയ്യിൽ എ എൽ പി സ്കൂളിന് മുൻ വശത്തെ മരം മുറിഞ്ഞു വൈദ്യുതി ലൈനിന് മുകളിൽ വീണു. മയ്യിലിന്റെ വിവിധ ഭാഗങ്ങളിൽ ലൈനിന് മുകളിൽ മരങ്ങൾ വീണതിനാൽ മയ്യിൽ KSEB സെക്ഷന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിലച്ചിരിക്കുകയാണ്.KSEB ജീവനക്കാർ പുന സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.