കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് ഉന്നതവിജയികളെ അനുമോദിച്ചു


കമ്പിൽ :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വ്യാപാരികളുടെ മക്കളിൽ 2024-25, SSLC പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയവരെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് നിലിമ ലക്ഷ്മണന് ഉപഹാരവും ക്യാഷ് അവാർഡും നൽകി. ജനറൽ സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ പി.എം ഫാത്തിമ ധനയ്ക്ക് നൽകി. വിവിധ വിദ്യാർഥികൾക്കുള്ള ഉപഹാരം രക്ഷിതാക്കൾ സ്വീകരിച്ചു.

ചടങ്ങിൽ ട്രഷർ മുഹമ്മദ് കുട്ടി തങ്ങൾ, ജില്ലാ എക്സിക്യൂട്ടീവ് അംഗം മുസ്തഫ കെ.കെ, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ സി.പി, ജോയിൻ്റ് സെക്രട്ടറിമാരായ തസ്ലീം സി.പി, നൗഷാദ് വി.പി, മുഹമ്മദ് കുഞ്ഞി പി.വി,  യൂണിറ്റ് മുൻ പ്രസിഡണ്ട് അഷ്റഫ് പി.പി, എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ പങ്കെടുത്തു.

Previous Post Next Post