പൂക്കളിൽ നിന്നും ഇനി ചന്ദനത്തിരി നിർമ്മിക്കും ; കുടുംബശ്രീയുടെ പദ്ധതി ഓണത്തിന് ശേഷം


തൃശൂർ :- പൂക്കളിൽ നിന്നും ചന്ദനത്തിരി നിർമിക്കാനുള്ള പദ്ധതിയുമായി കുടുംബശ്രീ. ഓണക്കാലം ലക്ഷ്യമിട്ടും തുടർന്നും ധാരാളമായി പൂക്കൃഷി നടക്കുന്ന സാഹചര്യത്തിലാണ് മൂല്യവർധിത ഉൽപന്നം നിർമിക്കാൻ കുടുംബശ്രീ മുന്നിട്ടിറങ്ങുന്നത്. കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായവും പരിശീലനവും ഇതിനു ലഭിക്കും. 

ഓണത്തിനുശേഷം വിപണിനഷ്ടമാവുന്ന പൂക്കളെ മൂല്യവർധിതമാക്കുന്നതു വഴി പൂകർഷകർക്ക് ആശ്വാസമാകാൻ കഴിഞ്ഞ വർഷം ഓണത്തിനുശേഷം ജമന്തി, ചെണ്ടുമല്ലി തുടങ്ങിയ പൂക്കളിൽ നിന്ന് ഫാബ്രിക് ഡൈ നിർമിച്ചത് വിജയമായിരുന്നു. അടുത്ത ചുവടുവയ്പ‌് എന്ന നിലയിലാണ് ഈ വർഷം ചന്ദനത്തിരിയും രംഗത്തിറക്കുന്നത്.

തുടക്കത്തിൽ കുടുംബശ്രീ പ്രവർത്തകർ കൃഷി ചെയ്യുന്ന പൂക്കൾ ഉപയോഗിച്ചാകും നിർമാണം. തുടർന്ന് ക്ഷേത്രങ്ങളിൽ ബാക്കിവരുന്ന പൂക്കൾ ശേഖരിച്ചും നിർമാണം തുടരാനാകും എന്നാണ് പ്രതീക്ഷ. തൃശൂർ ജില്ലയിലാകും തുടക്കം. 16 ബ്ലോക്കുകൾ കേന്ദ്രീകരിച്ച് പരിശീലനം അടുത്തയാഴ്ചയോടെ ആരംഭിക്കുമെന്ന് കുടുംബശ്രീ മിഷൻ അധികൃതർ പറഞ്ഞു.

Previous Post Next Post