പെരുമഴയ്ക്ക് താൽക്കാലികാശ്വാസം ; കേരളത്തിൽ മഴ കുറഞ്ഞു


തിരുവനന്തപുരം :- സംസ്ഥാനത്ത് പെരുമഴയ്ക്ക് താൽക്കാലികാശ്വാസം. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് അടുത്ത മൂന്ന് ദിവസത്തേക്ക് മഞ്ഞ അലെർട്ട് പുറപ്പെടുവിച്ചത്. ബാക്കിയെല്ലാ ജില്ലകളിലും സാധാരണ നിലയിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജസ്ഥാന് മുകളിലെ ന്യൂന മർദ്ദം ശക്തി കുറയുന്നതും അതോടൊപ്പം അറബികടലിൽ ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന ന്യൂന മർദ്ദ പാത്തി ദുർബലമായതുമാണ് മഴ കുറയാൻ കാരണം. ഇനിയുള്ള ദിവസങ്ങളിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ചു മഴ കുറയും. അതേസമയം, വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. ഓഗസ്റ്റ് 6/7 ന് ശേഷം മഴയിൽ നേരിയ വർധനവ് പ്രതീക്ഷാമെന്നും കാലാസ്ഥ വകുപ്പ് അറിയിച്ചു.

Previous Post Next Post