കോഴിക്കോട് :- ചെങ്ങോട്ടുകാവിൽ തെരുവ് നായയുടെ ആക്രമണം. പഞ്ചായത്ത് അംഗം ഉൾപ്പെടെ ആറ് പേർക്ക് കടിയേറ്റു. ചെങ്ങോട്ടുകാവ് പഞ്ചായത്തഗം ഇന്ദിര ഉൾപ്പെടെ ആറു പേരെയാണ് നായ കടിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിക്കും കടിയേറ്റിട്ടുണ്ട്. കുട്ടികൾക്ക് മുഖത്തും കൈക്കുമാണ് പരിക്കേറ്റത്.
തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ കേസുകളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പേവിഷബാധമൂലമുള്ള മരണം അസ്വസ്ഥമാക്കുന്നതെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി നടപടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ദില്ലിയിൽ കൊച്ചുകുട്ടികളും പ്രായപൂർത്തിയാകാത്തവരും തെരുവ് നായകളുടെ ഇരകളാകുന്നുവെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.