ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂളിൽ സയ്യിദ് ഹാഷിം ബാഅലവി കുഞ്ഞി തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂൾ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സയ്യിദ് ഹാഷിം ബാഅലവി കുഞ്ഞി തങ്ങൾ 11മത് വഫാത്ത് വാർഷികത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ ഹസനത്ത് ചെയർമാൻ കെ.പി അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ ഉദ്ഘാടനം ചെയ്തു.

സയ്യിദ് അലി ബാ അലവി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഹസനത്ത് സി.എ.ഒ ഡോക്ടർ താജുദ്ധീൻ വാഫി, മാനേജർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ സുനിത, മേഘ ടീച്ചർ, മുഹമ്മദ്‌ താഹ തുടങ്ങിയവർ അനുസ്മരണ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ സ്വാഗതവും കൺവീനർ സാദിക്ക് വാഫി നന്ദിയും പറഞ്ഞു.

Previous Post Next Post