മയ്യിൽ :- NSS കരയോഗം മയ്യിൽ രാമായണം സദസ്സ് സംഘടിപ്പിച്ചു. കരയോഗം ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ കെ.വി നാരായണൻ മാസ്റ്റർ രാമായണം പാരായണം ചെയ്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് എ.കെ ബാലൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. രാമായണ ക്വിസിൽ വനിതാ സ്വയം സഹായം മെമ്പർ അജ്ഞന.ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മുരളിധരൻ പി.വി, ദിവാകരൻ നമ്പ്യാർ, കോമളവല്ലി, എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കരയോഗം സെക്രട്ടറി കെ.ടി പത്മനാഭൻ നമ്പ്യാർ സ്വാഗതവും ചന്ദ്രശേഖരൻ നമ്പ്യാർ നന്ദിയും പറഞ്ഞു.