കുറ്റ്യാട്ടൂർ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വയനാടൻ മണ്ണിന്റെ കരുത്തും കാന്തിയും അടയാളപ്പെടുത്തിയ പ്രശസ്ത നോവൽ നെല്ലിനെക്കുറിച്ച് പെൻഷൻ ഭവനിൽ പുസ്തകാസ്വാദനം സംഘടിപ്പിച്ചു. സാഹിത്യ വേദി പ്രസിഡൻറ് പി.പി രാഘവൻ മാസ്റ്റരുടെ അധ്യക്ഷതയിൽ കെ.കെ ചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
എം.ജനാർദ്ദനൻ മാസ്റ്റർ, കെ.വി ചന്ദ്രൻ മാസ്റ്റർ, കെ.പി വിജയൻ നമ്പ്യാർ, സി.വി രത്നവല്ലി ടീച്ചർ , വി.പി നാരായണൻ മാസ്റ്റർ, പി.കുട്ടിക്കൃഷ്ണൻ, കെ.രാമകൃഷ്ണൻ മാസ്റ്റർ, മുകുന്ദൻ പുത്തലത്ത്, പി.കെ രാധാമോഹൻ, കെ.വി സരസ്വതി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സസാരിച്ചു. സി.ബാലഗോപാലൻ മാസ്റ്റർ സ്വാഗതവും എം.ജെ ജോതിഷ് നന്ദിയും പറഞ്ഞു.