പാട്ടയം:- മുസ്ലിം യൂത്ത് ലീഗ് പാട്ടയം ശാഖ പ്രതിനിധി സമ്മേളനവും SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് ശമ്മാസിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് കോടിപ്പോയിൽ മുസ്തഫ ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി എൻ .യു ഷെഫീക്ക് മാസ്റ്റർ വിഷയാവതരണം നടത്തി, മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പിടിപി,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം ,ശാഖ റിട്ടേണിംഗ് ഓഫീസർ ജുനൈദ്, മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് ഹനീഫ പാട്ടയം, ജനറൽ സെക്രട്ടറി ബഷീർ ടി പി, ഗ്രാമ പഞ്ചായത്ത് മെമ്പർ എം. റാസിന എന്നിവർ സംസാരിച്ചു.റാസിം പാട്ടയം സ്വാഗതവും , അനസ് കെ. വി നന്ദിയും പറഞ്ഞു.