മട്ടന്നൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം 1,26,354 പേരാണു ജൂണിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്ത‌ത്‌. മേയിൽ 1,47,916പേർ യാത്ര ചെയ്തിരുന്നു. 21,562 പേരുടെ കുറവ് രേഖപ്പെടുത്തി. 

വിവിധ കാരണങ്ങളെ തുടർന്ന് സർവീസുകൾ റദ്ദാക്കിയതു യാത്രക്കാർ കുറയുന്നതിന്  കാരണമായി. രാജ്യാന്തര റൂട്ടിലാണ് കൂടുതൽ സർവീസും യാത്രക്കാരും കുറഞ്ഞത്.

Previous Post Next Post