മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ‌ചാണ്ടി ചരമവാർഷിക ദിനം ആചരിച്ചു


മയ്യിൽ :- മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനം ആചരിച്ചു. മയ്യിൽ ഗാന്ധിഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. 

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി ശശിധരൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സി.എച്ച് മൊയ്തീൻകുട്ടി, കെ.എസ്.എസ്.പി.എ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം കെ.സി രാജൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.സി രമണി ടീച്ചർ, കുറ്റിയാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, മുൻ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് കെ.പി ചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക്‌ മണ്ഡലം ഭാരവാഹികളായ ശ്രീജേഷ് കോർളായി മമ്മു കോറളായി, അജയൻ, നാസർ കോർളായി, ജിനേഷ് ചപ്പാടി, പ്രേമൻ ഒറപ്പടി, റമിൽ കടൂർ, പ്രേമരാജൻ പുത്തലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post