KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി ഉമ്മൻചാണ്ടി - സി.വി പത്മരാജൻ അനുസ്മരണം സംഘടിപ്പിച്ചു


കമ്പിൽ :- KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും അന്തരിച്ച മുൻ കെ പി സി പ്രസിഡണ്ട് സി.വി പത്മരാജൻ അനുശോചനവും സംഘടിപ്പിച്ചു. കമ്പിൽ എം.എൻ സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി DCC നിർവാഹക സമിതിയംഗം കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു.

പി.ശിവരാമൻ അധ്യക്ഷത വഹിച്ചു. കെ.സി രാജൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. സി.ശ്രീധരൻ, കെ.പി ചന്ദ്രൻ, പി.കെ പ്രഭാകരൻ, കെ.സി രമണി , എം.ബാലകൃഷ്ണൻ, വി.ബാലൻ, വി.പത്മനാഭൻ, കെ.മുരളീധരൻ , സി.വിജയൻ, സി.എം പ്രസീത എന്നിവർ സംസാരിച്ചു. എൻ.കെ. മുസ്തഫ സ്വാഗതവും ടി.പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.





Previous Post Next Post