കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ബസ് ജീവനക്കാർ


മയ്യിൽ :- ബസിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണ പാദസരം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ബസ് ജീവനക്കാർ. എരിഞ്ഞിക്കടവ്- മയ്യിൽ- കണ്ണൂർ ആസ്പത്രി റൂട്ടിൽ സർവീസ് നടത്തുന്ന തിരുവാതിര ബസ്സിലെ ജീവനക്കാരാണ് കോറളായി സ്വദേശിയ്ക്ക് പാദസരം കൈമാറി മാതൃകയായത്. 

കോറളായിയിലെ അർഷിദയുടെ പാദസരം വെള്ളിയാഴ്ച ഉച്ചയോടെയാണ് ജീവനക്കാർക്ക് ബസ്സിൽ നിന്ന് ലഭിച്ചത്. തുടർന്ന് സ്വർണാഭരണം കിട്ടിയ വിവരം ബസ് ഡ്രൈവർ ലിജിൻ നാട്ടുകാരെ അറിയിച്ചു. രാത്രി ബസ് സർവീസ് നിർത്തിയപ്പോഴാണ് പാദസരം നഷ്ടപ്പെട്ട വിവരവുമായി അർഷിദയും സഹോദരനും എത്തിയത്. കണ്ടക്‌ടർ സിനാദ്, കണ്ടക്കൈപറമ്പിലെ ക്ലീനർ ഹാരിസ് എന്നിവർ ചേർന്ന് ആഭരണം ഉടമയ്ക്ക് തിരികെ നൽകി.

Previous Post Next Post