മൂന്നുവർഷത്തിനകം ഇന്ത്യൻ ഉപഗ്രഹങ്ങൾ മൂന്നിരട്ടിയാക്കണം - ISRO ചെയർമാൻ


ഹൈദരാബാദ് :- ഇന്ത്യയുടെ ഉപഗ്രഹങ്ങളുടെ എണ്ണം അടുത്ത മൂന്നുവർഷത്തിനുള്ളിൽ മൂന്നിരട്ടിയാക്കണമെന്ന് ഐഎസ്‌ആർഒ ചെയർമാൻ വി.നാരായണൻ. രാജ്യത്തെ സാധാരണക്കാർക്ക് സേവനം നൽകുന്നതിനായി 55 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലുള്ളത്. 2040 ആകുമ്പോഴേക്കും ബഹിരാകാശ സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഇന്ത്യ വികസിത രാജ്യങ്ങൾക്കൊപ്പമെത്തും.

'ഇന്ത്യൻ ബഹിരാകാശപദ്ധതി : നേട്ടങ്ങൾ, വെല്ലുവിളികൾ, ഭാവികാഴ്ചപ്പാടുകൾ' എന്ന വിഷയത്തിൽ ജിപി ബിർളസ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ വർഷം 12 ലോഞ്ച് വെഹിക്കിൾ ദൗത്യങ്ങൾ വരെ ഐഎസ്ആർഒ ആസൂത്രണം ചെയ്തിട്ടുണ്ട്. നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസാർ) ജൂലായ് 30-ന് വിക്ഷേപിക്കും. 2035-ൽ ഇന്ത്യ പൂർണ ബഹിരാകാശനിലയം നിർമിക്കുമെന്നും ആദ്യത്തെ മൊഡ്യൂൾ 2028-ൽ ഭ്രമണപഥത്തിൽ സ്ഥാപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Previous Post Next Post