കമ്പിൽ :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കമ്പിൽ എം.എൻ ചേലേരി സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. DCC അംഗം കെ.എം ശിവദാസൻ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ എന്നിവർ സംസാരിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് മെമ്പർമാർ, പോഷക സംഘടന ജില്ലാ, മണ്ഡലം നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. എം.പി ചന്ദന സ്വാഗതവും, പി.നസീർ നന്ദിയും പറഞ്ഞു.