മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായി ജൂലൈ 15 ന് നടന്ന മൂന്നാമത് നറുക്കെടുപ്പിൽ സമ്മാനാർഹരായ 50 പേർക്കുള്ള സമ്മാന വിതരണം നാളെ ജൂലൈ 25 വെള്ളിയാഴ്ച രാവിലെ 9.30 ന് മയ്യിൽ വ്യാപാര ഭവനിൽ വച്ച് നടക്കും.
ബംബർ സമ്മാനമായി രണ്ട് സ്കൂട്ടറുകൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് മയ്യിൽ യൂണിറ്റ് പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളിൽ നിന്നും പർച്ചേസ് ചെയ്യുന്നവർക്കായ് ഒരിക്കിയിട്ടുള്ളത്. ജൂലൈ മാസ നറുക്കെടുപ്പിലെ സമ്മാനാർഹർ കൂപ്പൺ സഹിതം വ്യാപാര ഭവനിൽ എത്തിച്ചേരണമെന്നും ഭാരവാഹികൾ അറിയിച്ചു.