CPI സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ശതാബ്ദി ആഗസ്ത് 19 ന് വയലാറിൽ


ആലപ്പുഴ :- സിപിഐ സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായി പാർട്ടിയുടെ നൂറാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു. പി.കൃഷ്ണപിള്ള ചരമവാർഷിക ദിനമായ ആഗസ്ത്  19നു വയലാറിൽ നടക്കുന്ന ശതാബ്ദി ആഘോഷം സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 8 മുതൽ 12 വരെ ആലപ്പുഴയിലാണ് സിപിഐ സംസ്‌ഥാനസമ്മേളനം. 42 വർഷങ്ങൾക്കു ശേഷമാണ് ആലപ്പുഴ സിപിഐ സംസ്ഥാന സമ്മേളനത്തിനു വേദിയാകുന്നത്. സമ്മേളനത്തിന്റെ ഭാഗമായി 1000 കുടുംബസദസ്സുകൾ സംഘടിപ്പിക്കും.

സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ സാംസ്കാരിക-സാഹിത്യോത്സവം, ബാലകലോത്സവം, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും. ഓഗസ്റ്റ് 3ന് ആലപ്പുഴ ടൗൺ ഹാളിൽ നടക്കുന്ന ട്രേഡ് യൂണിയൻ സെമിനാർ എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് കെ.സുബ്ബരായൻ എംപി ഉദ്ഘാടനം ചെയ്യും. ഓഗസ്‌റ്റ് 10നു മാവേലിക്കരയിൽ നടക്കുന്ന ദലിത് അവകാശ സംരക്ഷണ സെമിനാർ ജസ്റ്റ‌ിസ് കെ.ചന്ദുവും 24ന് ആലപ്പുഴയിൽ മാധ്യമ സെമിനാർ സെബാസ്റ്റ‌്യൻ പോളും 'മതനിരപേക്ഷതയുടെ വർത്തമാനങ്ങൾ' എന്ന വിഷയത്തിൽ 26ന് അമ്പലപ്പുഴയിലെ സെമിനാർ മന്ത്രി സജി ചെറിയാനും ഉദ്ഘാടനം ചെയ്യും.

Previous Post Next Post