KCEU മയ്യിൽ ഏരിയ സമ്മേളനം ആഗസ്ത് 9 ന് ചട്ടുകപ്പാറയിൽ ; സംഘാടക സമിതി രൂപീകരിച്ചു


ചട്ടുകപ്പാറ :- KCEU മയ്യിൽ ഏരിയ സമ്മേളനം ആഗസ്ത് 9 ന് ശനിയാഴ്ച രാവിലെ 9.30 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. CITU ജില്ലാ കമ്മറ്റി അംഗം കെ.നാണു യോഗം ഉദ്ഘാടനം ചെയ്തു.

KCEU ഏരിയ പ്രസിഡണ്ട് പി.വത്സലൻ അദ്ധ്യക്ഷത വഹിച്ചു. സി.ശ്രീജിത്ത്, കെ.പ്രിയേഷ് കുമാർ, കെ.രാമചന്ദ്രൻ, സി.ലവൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ആർ.വി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ 

ചെയർമാൻ - കെ.പ്രിയേഷ് കുമാർ

കൺവീനർ - പി.സജിത്ത് കുമാർ



Previous Post Next Post