കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് ഗ്രാമസഭ നടത്തി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് ഗ്രാമസഭ പഴശ്ശി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം നടത്തി. വികസന സമിതി കൺവീനർ എം.വി ഗോപാലൻ, മുൻ മെമ്പർ പി.വി ലക്ഷ്‌മണൻ മാസ്‌റ്റർ എന്നിവർ ആശംസ നേർന്നു.

വാർഡ്‌ മെമ്പർ യൂസഫ് പാലക്കൽ സ്വാഗതവും  കോഡിനേറ്റർ സ്നേഹ നന്ദിയും പറഞ്ഞു. ഗ്രാമസഭയിൽ പങ്കെടുത്ത എല്ലാവർക്കും ഔഷധ ചെടി നൽകി. പായസം, പലഹാര വിതരണവും നടന്നു.

Previous Post Next Post