KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു


കൊളച്ചേരി :- കഴിഞ്ഞ വർഷം ജൂലൈ മാസം മുതൽ ലഭിക്കേണ്ട പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക, കുടിശ്ശികയായ 6 ഗഡു ക്ഷാമാശ്വാസം ഉടൻ നൽകുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സർവ്വീസ് പെൻഷൻകാർ കൊളച്ചേരി സബ്ബ് ട്രഷറിയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ മാർച്ചു ധർണ്ണയും KSSPA സംസ്ഥാന കമ്മിറ്റി അംഗം കെ.സി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ശിവരാമൻ അധ്യക്ഷത വഹിച്ചു.

പ്രകടനത്തിന് സി.വിജയൻ മാസ്റ്റർ, എസ്.പി മധുസൂദനൻ മാസ്റ്റർ, ഇ.ഉണ്ണിക്കൃഷ്ണൻ, ടി.പി പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി. സി.ശ്രീധരൻ മാസ്റ്റർ, സി.വാസുമാസ്റ്റർ, കെ.മുരളീധരൻ (INC ചേലേരി മണ്ഡലം പ്രസിഡണ്ട്), പി.കെ പ്രഭാകരൻ മാസ്റ്റർ, കെ.പി ചന്ദ്രൻ മാസ്റ്റർ, കെ.സി രമണി ടീച്ചർ, എം.ബാലകൃഷ്ണൻ മാസ്റ്റർ, വി.ബാലൻ എന്നിവർ സംസാരിച്ചു. എൻ.കെ മുസ്തഫ സ്വാഗതവും ടി.പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 



Previous Post Next Post