കാഞ്ഞങ്ങാട് :- യാത്രചെയ്യുന്ന ബസിലെ ഡ്രൈവിങ്ങിനെക്കുറിച്ച് നിങ്ങൾക്കുള്ള പരാതി അറിയിക്കാം. ഡ്രൈവറുടെ സീറ്റിനു പിറകിൽ പതിക്കുന്ന ബോർഡിൽ മോട്ടോർ വാഹന വകുപ്പിന്റെ 'എംവിഡി സ്റ്റിക്കറി'ൽ പരാതി പറയേണ്ട എൻഫോഴ്സസ്മെന്റ് ആർടിഒയുടെ മാത്രമല്ല വാഹന ഉടമയുടെയും നമ്പറുകൾ ഇനി കാണാം.ബസ് ഡ്രൈവർമാർ ഡ്രൈവിങ്ങിൽ പുലർത്തേണ്ട ജാഗ്രത മുൻനിർത്തിയാണ് മോട്ടോർ വാഹന വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.
അശ്രദ്ധയോടെയും മൊബൈൽ ഫോണിൽ സംസാരിച്ചും വാഹനമോടിക്കൽ, മത്സര ഓട്ടം തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടതോടെയാ ണ് മോട്ടോർ വാഹനവകുപ്പ് നടപടിക്ക് തുടക്കമിട്ടത്. ഘട്ടംഘട്ടമായി സ്റ്റിക്കർ പതിക്കും. നിലവിൽ ബസുകൾ വാർഷിക പരിശോധനയ്ക്ക് ഹാജരാക്കുന്ന വേളയിലാണ് മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾക്കൊപ്പം സ്റ്റിക്കർ പതിക്കലും നിർബന്ധമാക്കിയിരിക്കുന്നത്. സ്റ്റിക്കറിൽ പറഞ്ഞ എൻഫോഴ്‌സ്മെൻ്റ് ആർടിഒയുടെ നമ്പറിലേക്ക് വാട്‌സാപ്പ് വഴി വീഡിയോയായും പരാതി സ്വീകരിക്കും.