വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് SDPI അഴീക്കോട് പഞ്ചായത്ത് തല സായാഹ്ന ധർണ സംഘടിപ്പിച്ചു


അഴീക്കോട് :- 'വിലക്കയറ്റം നിയന്ത്രിക്കുക, ആരോഗ്യ മേഖലയെ രക്ഷിക്കുക' എന്ന പ്രമേയത്തിൽ SDPI ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം SDPI അഴീക്കോട് പഞ്ചായത്ത് തല സായാഹ്ന ധർണ സംഘടിപ്പിച്ചു. മൂന്നു നിരത്തിൽ നടന്ന ധർണ അഴീക്കോട് മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ല നാറാത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഫ അഴീക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സുനീർ പൊയ്ത്തുകടവ്, മണ്ഡലം വൈസ് പ്രസിഡൻ്റ് റഹീം പൊയ്ത്തുകടവ്, സെക്രട്ടറി നിയാസ് പൊയ്ത്തുകടവ് എന്നിവർ സംസാരിച്ചു. 

വിലക്കയറ്റം നിയന്ത്രിക്കുക, കുതിച്ചുയരുന്ന അവശ്യ വസ്തുക്കളുടെ വില വർധന നിയന്ത്രിക്കാൻ വിപണിയിൽ സർക്കാർ ഇടപെടുക, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുക, സ്വകാര്യ ആശുപത്രികളിലെ അനിയന്ത്രിതമായ ഫീസ് നിയന്ത്രിക്കാൻ കർശന നിയമങ്ങൾ കൊണ്ടുവരുക, ആശുപത്രികളുടെ വാണിജ്യ വൽക്കരണം തടയുക, ആവശ്യാനുസരം സർക്കാർ ഇടപെടുക, പൊതു ആരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക, മരുന്നുകളും അനുബന്ധ സൗകര്യങ്ങളും ഉറപ്പ് വരുത്തുക, ജനൗഷധ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സായാഹ്ന ധർണ സംഘടിപ്പിച്ചത്.


Previous Post Next Post