തിരുവനന്തപുരം :- പ്രൈമറി അധ്യാപക ജോലിക്കുള്ള യോഗ്യതയായ ഡിഎൽഎഡിന് ആഗസ്ത് 11നു വൈകുന്നേരം 5 വരെ അപേക്ഷ സമർപ്പിക്കാം. ഓഫ്ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോം ഉൾപ്പെടെയുള്ളവയ്ക്ക് www.education.kerala.gov.in.2 ടിടിസി/ഡിഎഡ് പേരുമാറ്റിയതാണ് 2-വർഷ ഡിഎൽഎഡ്.
50% മാർക്കോടെ 3 ചാൻസിനകം പ്ലസ്ടടു ജയിച്ചിരിക്കണം. സർക്കാർ / എയ്‌ഡഡ് സ്ഥാപനങ്ങളിലേക്ക് അപേക്ഷ 5 രൂപയുടെ കോർട്ട്ഫീ സ്റ്റാംപ് പതിച്ച് താൽപര്യമുള്ള ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്കു സമർപ്പിക്കണം. ഒന്നിലേറെ ജില്ലകളിൽ അപേക്ഷിക്കരുത്. മാനേ ജ്‌മെന്റ്/ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളിലേക്ക് മാനേജർക്ക് അപേക്ഷ നൽകി കോപ്പി ഉപഡയറക്‌ടർക്കു നൽകണം. ഇതിനുപുറമെ സ്വാശ്രയ സ്‌കൂളുകളിലേക്കു മറ്റൊരു അപേക്ഷയും നൽകാം. ഇവിടങ്ങളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ളത് ഉപഡയറക്ടർക്കു സമർപ്പിക്കണം.