ഓണാഘോഷത്തിന് പ്ലാസ്റ്റിക് പാടില്ല ; ഹരിത ചട്ടം പാലിച്ച് ആഘോഷിക്കുന്നവർക്ക് സമ്മാനം നൽകാനൊരുങ്ങി തദ്ദേശ വകുപ്പ്


തിരുവനന്തപുരം :- ഹരിത ചട്ടം പാലിച്ച് ഓണാഘോഷം സംഘടിപ്പിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ, കലാ, കായിക ക്ലബ്ബുകൾ എന്നിവയ്ക്ക് പുരസ്കാരം നൽകാൻ തദ്ദേശവകുപ്പ്. പ്ലാസ്‌റ്റിക് ഇല, പ്ലേറ്റ്, കപ്പ് തുടങ്ങിയവ ഒഴിവാക്കി സദ്യ, പ്ലാസ്‌റ്റിക് രഹിത പൂക്കളങ്ങൾ, കൊടിതോരണങ്ങൾ തുടങ്ങിയ നിബന്ധനകൾ പാലിച്ചാൽ അതത് തദ്ദേശസ്ഥാപനത്തിൻ്റെ സമ്മാനം ലഭിക്കും.

മികച്ച ക്ലബ്ബുകൾക്ക് ഹരിത സർട്ടിഫിക്കറ്റും ജില്ലാ അടിസ്ഥാനത്തിൽ മികച്ച പഞ്ചായത്തിനും നഗരസഭയ്ക്കും പ്രത്യേക പുരസ്കാരവും നൽകും. ശുചിത്വമിഷന്റേതാണ് ആശയം . ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റ‌ിക് കവറുകളോ കപ്പുകളോ പ്ലേറ്റുകളോ വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ ആരും ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. 'മഹാബലി വൃത്തിയുടെ ചക്രവർത്തി' എന്ന ആശയത്തിൽ ഊന്നിയാണ് ഇത്തവണ ഓണം. ഈ മാസം മൂന്നാം ശനിയാഴ്ച‌ എല്ലാ പൊതുഇടങ്ങളും വൃത്തിയാക്കും. മാലിന്യങ്ങൾ പരമാവധി കുറയ്ക്കുന്ന രീതിയിൽ വേണം ആഘോഷങ്ങളെന്ന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ട‌ർ യു.വി ജോസ് അഭ്യർഥിച്ചു.

Previous Post Next Post