കോടതി ഭാഷ മലയാളമാക്കൽ ; വിവർത്തനത്തിനുള്ള പദങ്ങളും പ്രയോഗങ്ങളും കണ്ടെത്താൻ 14 അംഗ സമിതി
തിരുവനന്തപുരം :- കോടതി ഭാഷ മലയാളമാക്കുന്നതിൻ്റെ ഭാഗമായി വിവർത്തനത്തിനുള്ള പദങ്ങളും പ്രയോഗങ്ങളും കണ്ടെത്താൻ വിദഗ്‌ധരെ ഉൾപ്പെടുത്തി നിയമ സെക്രട്ടറി അധ്യക്ഷനായി 14 അംഗ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി, നിയമ സെക്രട്ടറി, സ്പെഷൽ സെക്രട്ടറി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയവർ അംഗങ്ങളാണ്. കോടതി ഭാഷ മലയാളമാക്കുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയുടെ തീരുമാന പ്രകാരമാണ് കമ്മിറ്റി രൂപീകരണം.