വീടുകളിലെ ചെറുകിട സംരംഭം ; മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചട്ടങ്ങൾ പാലിക്കണം


തിരുവനന്തപുരം :- വീടുകളിലും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ലൈസൻസ് നൽകാൻ പഞ്ചായത്തുകളെ അനുവദിച്ചെങ്കിലും സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചട്ടങ്ങൾ പാലിക്കേണ്ടിവരുമെന്ന് തദ്ദേശ വകുപ്പ്. 

പഞ്ചായത്ത് ലൈസൻസ് ചട്ടങ്ങൾ പരിഷ്‌കരിച്ചപ്പോൾ 'കാറ്റഗറി ഒന്ന്' എന്നു വിശേഷിപ്പിക്കുന്ന ചെറുകിട ഉൽ പാദന യൂണിറ്റുകൾക്കു ലൈസൻസ് ആവശ്യമില്ലെന്നും പകരം റജിസ്റ്റ‌ർ ചെയ്താൽ മതിയെന്നുമാണു വിജ്‌ഞാപനത്തിലുള്ളത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിൽ ഉൾപ്പെടുന്ന യൂണിറ്റുകളാണ് കാറ്റഗറി ഒന്നായി കണക്കാക്കിയിരിക്കുന്നത്. ആപൽക്കരമായ ഉൽപന്നങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നില്ല.

Previous Post Next Post