തിരുവനന്തപുരം :- ഓണത്തോടനുബന്ധിച്ചുള്ള ചെലവുകൾക്ക് പണം കണ്ടെത്തുന്നതിനു സർക്കാർ ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിച്ചു. 25 ലക്ഷം രൂപയ്ക്കു മുകളിലെ ബില്ലുകൾക്കുണ്ടായിരുന്ന നിയന്ത്രണം 10 ലക്ഷം രൂപയ്ക്കു മുകളിലെ ബില്ലുകൾക്കു ബാധകമാക്കി. 10 ലക്ഷം രൂപയിലേറെയുള്ള ബില്ലുകൾ മാറണമെങ്കിൽ ഇനി ധനവകുപ്പ്ന്റെ പ്രത്യേക അനുമതി വാങ്ങണം. ഇതു സംബന്ധിച്ച നിർദേശം എല്ലാ ട്രഷറി ശാഖകൾക്കും ഇന്നലെ കൈമാറി.
ഇടപാടുകാരുടെ നിക്ഷേപം പിൻവലിക്കുന്നതിനും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും പരിധി ബാധകമല്ല. ഓണക്കാലത്തെ ചെലവുകൾക്കായി 20,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനുള്ള ഫയൽ മന്ത്രിയുടെ പരിഗണനയലുണ്ടെങ്കിലും ഓണത്തിനു മുൻപു വേണോ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു വേണോ എന്ന കാര്യത്തിൽ തീരുമാനമായില്ല.