നെടുമ്പാശേരി :- കൊച്ചി വിമാനത്താവളത്തിൽ നിന്ന് സീപ്ലെയ്ൻ സർവീസ് അടുത്ത മാസം ആരംഭിക്കും. ആദ്യ ഘട്ടത്തിൽ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കാണ് സർവീസ്. സ്പൈസ് ജെറ്റിന്റെ സ്പൈസ് ഷട്ടിൽ എന്ന സബ്സിഡിയറി കമ്പനിക്കാണു ചുമതല. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി ഹവിലൻഡ് കമ്പനിയുടെ 20 പേർക്ക് സഞ്ചരിക്കാവുന്ന സീപ്ലെയ്നുകൾ ഉപയോഗിച്ചാകും സർവീസ്.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബോൾഗാട്ടി, ഇടുക്കി ഡാം, വയനാട് തടാകം എന്നിവിടങ്ങളിലേക്കും വൈകാതെ സർവീസ് ആരംഭിക്കും. ലക്ഷദ്വീപിലേക്ക് 12000 രൂപ വരെയാണ് ടിക്കറ്റ് നിരക്കെന്നാണു സൂചന. 2000 മുതൽ 4000 രൂപ വരെ ഉഡാൻ പദ്ധതി പ്രകാരം സബ്സിഡി ലഭിച്ചേക്കും. പകുതിയോളം സീറ്റുകൾ സബ്സിഡി നിരക്കിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.