കണ്ണൂർ - ദമാം സർവീസ് അവസാനിപ്പിക്കാനൊരുങ്ങി ഇൻഡിഗോ


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ദമാം സർവീസ് ഇൻഡിഗോ അവസാനിപ്പിക്കുന്നു. അടുത്ത മാസം പകുതി വരെയാണു വെബ്സൈറ്റിൽ ടിക്കറ്റ് ബുക്കിങ് ലഭ്യമായിരിക്കുന്നത്. ജൂൺ 15ന് ആണ് ഇൻഡിഗോ കണ്ണൂരിൽ നിന്നുള്ള അഞ്ചാമത് രാജ്യാന്തര സർവീസ് ആരംഭിച്ചത്. 

12,800 രൂപ മുതലാണു തുടക്കത്തിൽ ടിക്കറ്റ് നിരക്ക്.  സെപ്റ്റംബർ ഒന്നിന് 35,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്. എയർ ഇന്ത്യ ആഴ്‌ചയിൽ 3 ദിവസവും കണ്ണൂരിനും ദമാമിനും ഇടയിൽ സർവീസ് നടത്തുന്നുണ്ട്.ഇൻഡിഗോ സർവീസ് അവസാനിപ്പിക്കുന്നതോടെ ഈ റൂട്ടിൽ ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യതയുണ്ട്.

Previous Post Next Post