ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി


ന്യൂഡൽഹി :- ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 23ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണു നീട്ടിയത്. പാക്കിസ്‌ഥാൻ വിമാനങ്ങൾക്കെതിരെ ഇന്ത്യ ചുമത്തിയ വിലക്കും വരും ദിവസങ്ങളിൽ നീട്ടിയേക്കും. 

പാക്കിസ്ഥാൻ വ്യോമമേഖല അടച്ചിരിക്കുന്നതു ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളെയാണു കാര്യമായി ബാധിക്കുന്നത്. ഇവ ദൂരം കൂടിയ ബദൽ റൂട്ടുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ സർക്കാരുകളുടെയും കമ്പനികളുടെയും വിമാനങ്ങളാണ് പരസ്പ്‌പരം വിലക്കിയിരിക്കുന്നത്.

Previous Post Next Post