ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങുന്നു ; സെപ്റ്റംബറിൽ നടക്കുന്ന സംഗമത്തിൽ 3000 പേരെ പങ്കെടുപ്പിക്കും


തിരുവനന്തപുരം :-  ശബരിമലയിൽ സെപ്റ്റംബറിൽ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. സെപ്റ്റംബര്‍ 16നും 21നും ഇടയിലായിരിക്കും പരിപാടി നടത്തുകയെന്നും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സംഘടനകളെയായിരിക്കും ക്ഷണിക്കുകയെന്നും മന്ത്രി പറഞ്ഞു. ആഗോള അയ്യപ്പ ഭക്തരെ ഒരു വേദിയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

സർക്കാരും ദേവസ്വം ബോർഡുമാണ് സംഘാടകര്‍. ശബരിമലയിലെ വികസന വിഷയവും ആഗോള സംഗമത്തിൽ എത്തുന്നവർക്ക് ചര്‍ച്ച ചെയ്യാം. 3000 പേരെയാകും സംഗമത്തിൽ ക്ഷണിക്കുക. എത്തുന്നവർക്ക് സ്പെഷ്യൽ ദർശന സൗകര്യം ഒരുക്കും. ശബരിമലയുടെ പ്രാധാന്യം ലോകമെമ്പാടും എത്തിക്കുകയാണ് ലക്ഷ്യമെന്നും വിഎൻ വാസവൻ പറഞ്ഞു.

Previous Post Next Post