കോഴിക്കോട് :- സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശിയായ 45കാരിക്കാണ് രോഗം . മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില ഗുരുതരമല്ല.
പനിയുമായി ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പെരുമണ്ണ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിലെ പൊതു കുളങ്ങളിലും പൂളുകളിലും കുളിക്കരുതെന്നാണ് നിർദേശം. രോഗം സ്ഥിരീകരിച്ച യുവതിയുടെ വീട്ടുകിണറിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു.