അതിരുവിട്ട ഓണാഘോഷം ; രൂപമാറ്റം വരുത്തിയ വാഹനങ്ങളിലെത്തി വിദ്യാർത്ഥികൾ, നടപടി


മലപ്പുറം :- ഓണാഘോഷം അതിരുവിട്ടപ്പോൾ ഇടപ്പെട്ട് പൊലീസ്. മലപ്പുറം വെളിയങ്കോട് എംടിഎം കോളേജിലെ ഓണാഘോഷത്തില്‍ വിദ്യാർഥികൾ ഓണാഘോഷത്തിന് കൊണ്ടുവന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

രൂപമാറ്റം വരുത്തിയ ആറു കാറുകളാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പെരുമ്പടപ്പ് പൊലീസാണ് വാഹനങ്ങൾ പിടികൂടിയത്. വിദ്യാർഥികൾ അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചെന്നാണ് പൊലീസ് പറയുന്നത്. പിഴ ചുമത്തുകയും വാഹനം ഓടിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു.

Previous Post Next Post