ഓണത്തിരക്ക് പരിഗണിച്ച് 92 സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു


തിരുവനന്തപുരം :- ഓണത്തിരക്കു പരിഗണിച്ച് 92 സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ഓഗസ്റ്റ് മൂന്നാംവാരം മുതൽ ഓടിത്തുടങ്ങിയവ ഉൾപ്പെടെയാണിത്. അഞ്ച് ട്രെയിനുകളിൽ അധിക കോച്ചും അനുവദിച്ചു. 
സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച സ്ഥലം, എണ്ണം എന്ന ക്രമത്തിൽ : പട്‌ന-36, മംഗളൂരു-22, ബെംഗളൂരു-18, വേളാങ്കണ്ണി-10, ചെന്നൈ-6. 

അധിക കോച്ച് അനുവദിച്ച ട്രെയിനുകൾ- തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി (ചെയർകാർ), തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ‌്പ്രസ് (ജനറൽ സെക്കൻഡ് ക്ലാസ്), തിരുവനന്തപുരം ഗുരുവായൂർ ഇൻ്റർസിറ്റി എക്‌സ്പ്രസ് (ജനറൽ സെക്കൻഡ് ക്ലാസ്), തിരുവനന്തപുരം-മധുരൈ അമൃത എക്സ‌്പ്രസ് (ജനറൽ സെക്കൻഡ് ക്ലാസ്), മംഗളൂരു തിരുവനന്തപുരം മാവേലി എക്സ്പ്രസ് (ഒരു സ്ലീപ്പർ കോച്ച്).
Previous Post Next Post