ചേലേരി :- ചേലേരി എ.യു.പി സ്കൂൾ 1973-1980 ബേച്ച് പൂർവ്വവിദ്യാർത്ഥി സംഗമം നാളെ ആഗസ്ത് 24 ഞായറാഴ്ച രാവിലെ 10 മണി മുതൽ ചേലേരി എ.യു.പി സ്കൂളിൽ നടക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൾ മജീദ് കെ.പി ഉദ്ഘാടനം ചെയ്യും. ബേച്ച് കൂട്ടായ്മ പ്രസിഡന്റ് Dr.പി.വി പ്രദീപൻ അധ്യക്ഷത വഹിക്കും.
മുൻകാല അധ്യാപകരായ എം.അനന്തൻ മാസ്റ്റർ, എം.അംബുജാക്ഷി ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിക്കും. അനുസ്മരണം, സുഹൃത് സംഗമം, ഓണസദ്യ, ജനറൽ ബോഡി, റിപ്പോർട്ട് അവതരണം, ചർച്ച, കമ്മിറ്റി വിപുലീകരണം, വിവിധ വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.