BJP നാറാത്ത് ഏരിയ കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


നാറാത്ത് :- നാറാത്ത് ആലിൻകീഴിലെ അയ്യങ്കാളിയുടെ പ്രതിമ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ബിജെപി നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. SC മോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ്‌ ജിതിൻ വിനോദ് ഉദ്ഘാടനം ചെയ്തു. പ്രതിമ തകർത്ത പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം, അല്ലാത്ത പക്ഷം മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിക്കേണ്ടി വരുമെന്നും ജിതിൻ വിനോദ് പറഞ്ഞു.

ബിജെപി ചിറക്കൽ മണ്ഡലം സെക്രട്ടറി ശ്രീജു പുതുശ്ശേരി, കെ.പി ബിജു, ബിജെപി മുൻ നാറാത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി രമേശൻ എന്നിവർ സംസാരിച്ചു. ബിജെപി നാറാത്ത് ഏരിയ പ്രസിഡന്റ്‌ സി.വി പ്രശാന്തൻ സ്വാഗതവും ജനറൽ സെക്രട്ടറി, പി.ടി ഷമിൽ നന്ദിയും പറഞ്ഞു. 





Previous Post Next Post