കേളപ്പൻ പെരുമലയൻ്റെ കൈവിളക്ക് ഇനി സ്കൂൾ കാഴ്ചപ്പുരയിൽ ; തെയ്യ വിശേഷങ്ങളും നാട്ടറിവുകളും പങ്കുവെച്ച് കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിലെ നാട്ടറിവ് ദിനാചരണം


കൊളച്ചേരി : പ്രശസ്ത തെയ്യം കലാകാരനായ നാറാത്ത് മൈലപ്രത്തു വളപ്പിൽ കേളപ്പൻ പെരുമലയൻ്റെ ഓർമ്മയ്ക്കായി മക്കൾ സൂക്ഷിച്ച കൈവിളക്ക് ഇനി സ്കൂൾ മ്യൂസിയമായ കാഴ്ചപ്പുരയ്ക്ക്. അദ്ദേഹത്തിൻ്റെ മകനും തെയ്യം കലാകാരനുമായ എം.വി കുഞ്ഞിരാമനാണ് അത് സ്കൂളിന് കൈമാറിയത്. കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിലെ നാട്ടറിവ് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതാണ് അദ്ദേഹം.

' നാളുകൾ നീണ്ടുനിൽക്കുന്ന ശാരീരികവും മാനസികവുമായ പരിശീലനത്തെ തുടർന്നാണ് തെയ്യം കെട്ടുക. ചടങ്ങുകളും തോറ്റവും ചെണ്ടമേളവും ചൂട്ടു വെളിച്ചവും ആളുകളും എല്ലാം ചേർന്ന് നമ്മളെ മറ്റൊരു ലോകത്ത് എത്തിക്കും. അത് നിങ്ങൾക്ക് കൃത്യമായി പറഞ്ഞു തരാനാവില്ല, തെയ്യം ആയി മാറിക്കഴിഞ്ഞാലത്തെ തോന്നലുകൾ എന്തായിരിക്കും?' എന്ന കുട്ടികളുടെ കൗതുക ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. 'വലിയ അധ്വാനമുള്ളതും അപകടസാധ്യതയുള്ളതുമാണ് തെയ്യം കെട്ടൽ. പ്രത്യേകിച്ച് തീയുമായി നേരിട്ട് ബന്ധപ്പെടുന്ന തെയ്യങ്ങൾ'. 22-മത്തെ വയസ്സിൽ തീചാമുണ്ഡി തെയ്യം കെട്ടിയ അദ്ദേഹം പറഞ്ഞു. 

സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയും കൊളച്ചേരി കലാഗ്രാമവുമാണ് പരിപാടി സംഘടിപ്പിച്ചത്.കൊളച്ചേരിയിലെ മുതിർന്ന തലമുറയിലുള്ളവരെ ചടങ്ങിൽ ആദരിച്ചു. ടി.കെ. മാധവൻ ആശാരി, കെ.കെ. കരുണാകരൻ നമ്പ്യാർ, പി.വി. കൃഷ്ണൻ, സി.ഒ. പരമേശ്വരൻ, എം. നാരായണി, സരോജിനി കെ, പി.വി. സരോജിനി, കെ. ശാന്ത, ടി.കെ. കുഞ്ഞിക്കണ്ണൻ, തെക്കെയിൽ തങ്കമണി എന്നിവരെയാണ് ആദരിച്ചത്. പഴയകാലത്തെ വിശേഷങ്ങൾ അവർ കുട്ടികളുമായി പങ്കു വെച്ചു. പഴയ കാലത്തെ പാട്ടുകൾ പാടി.പി.ടി.എ പ്രസിഡൻ്റ് ടി.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ വിശദീകരണം നടത്തി. എസ്.എസ്ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ,രാധിക പ്രിയേഷ് തുടങ്ങിയവർ സംസാരിച്ചു. കെ പ്രസന്നകുമാർ, കെ. ശാന്ത, ഒ.പി .ഷാഹിന,അമൽ സി.വി, ധ്രുപദ് അനൂപ്, റിയമെഹ്റിൻ, സ്വാലിഹ പി.പി, മിത്ര.പി.പി തുടങ്ങിയവർ മുതിർന്ന പൗരരെ ആദരിച്ചു. രേഷ്മ വി.വി സ്വാഗതവും കെ. ശിഖ നന്ദിയും പറഞ്ഞു. 

















Previous Post Next Post