മയ്യിൽ :- കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സീനിയർ സെക്കണ്ടറി സ്കൂൾ ആർട്ട് ഫെസ്റ്റ് കലാധ്വനി-25 സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സ്നേഹജ ടീച്ചറുടെ അദ്ധ്യക്ഷതയിൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് പ്രൊഫസർ സുസ്മിതാ ബാബു ഉദ്ഘാടനം ചെയ്തു. സംഗീതാ അധ്യാപകൻ സായൂജ്യന്റെ നേതൃത്വത്തിൽ പ്രാർത്ഥന ചൊല്ലി ഉമാദേവി ടീച്ചർ ആരതി ഉഴിഞ്ഞു.
ശ്രീ ശങ്കര സേവാ ട്രസ്റ്റ് മെമ്പർ ടി.വി രാധാകൃഷ്ണൻ, ക്ഷേമസമിതി പ്രസിഡന്റ് നാരായണൻ കൊടോളിപ്രം, മിനി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. നിഖില ടീച്ചർ സ്വാഗതവും മാസ്റ്റർ അതുൽ കൃഷ്ണ നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പാൾ മിനി ടീച്ചർ മുഖ്യാതിഥിക്ക് ഉപഹാര സമർപ്പണം നടത്തി.