ചിറക്കൽ:ചിറക്കൽഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി അധ്യക്ഷയായി.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ മുഖ്യാതിഥിയായി. പഞ്ചായത്തിലെ വിവിധ കാര്‍ഷിക മേഖലകളിലെ മികച്ച മാതൃകാ കര്‍ഷകരെ ആദരിച്ചു. മുതിർന്ന കർഷകൻ വയക്കോടൻ രാഘവൻ, ജൈവ കർഷകൻ കെ അബ്ദുൽ റഷീദ്, വനിത കർഷക എ പി ശ്രീജ, കെ കെ അനിയത്തി, വിദ്യാർത്ഥി കർഷകൻ അനുഗ്രഹ് ഹരിദാസ്, യുവ കർഷകൻ ഇ പി ബിറോജ്, ആധുനിക രീതിയിലുള്ള കൃഷി അവലംബിക്കുന്ന കർഷകൻ റിൻജു പ്രഭാകരൻ, കേര കർഷകൻ പി അശോകൻ, ക്ഷീര കർഷക എ കെ ശോഭന, കർഷക തൊഴിലാളി ഇസ്മയിൽ എന്നിവരെയാണ് ആദരിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനിൽകുമാർ, സ്ഥിരം സമിതി അംഗങ്ങളായ കെ വി സതീശൻ, ടികെ മോളി, എൻ ശശീന്ദ്രൻ, കെ വത്സല, വാർഡ് മെമ്പർ കെ കെ നാരായണൻ,കൃഷി ഓഫീസർ ടി അനുശ്രീ, അസിസ്റ്റന്റ് കൃഷി ഓഫീസർ എൻ രാജീവൻ, ചിറക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി പ്രശാന്തൻ, കെ എം ഗിരീശൻ, എം മഹമ്മൂദ് എന്നിവർ പങ്കെടുത്തു.