കുറുമാത്തൂർ:-കുറുമാത്തൂര്പഞ്ചായത്തില് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാഘോഷവും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. കുറുമാത്തൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം. സീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജീവന് പാച്ചേനി, സ്ഥിരം സമിതി അധ്യക്ഷരായ ടി. പി പ്ലസന്ന ടീച്ചര്‍, പി. ലക്ഷ്മണന്, സി. അനിത, വാര്‍ഡ് മെംബര്‍ കെ. ശശിധരന്,സി ഡി എസ് ചെയര്‍പേഴ്സണ്‍ എന്‍,റീജ, കൃഷി ഓഫീസര്‍ കെ കെ അമൃത, തളിപ്പറമ്പ് കൃഷി അസി. ഡയറക്ടര്‍ ബി. സുഷ, കെ വി അയൂബ്, കെ കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.