ഭക്തർക്ക് വിശ്രമിക്കാനും വരിനിൽക്കാനും സൗകര്യം ; ഗുരുവായൂരിൽ പുതിയ നടപ്പന്തൽ സമർപ്പിച്ചു


തൃശൂർ :- ഗുരുവായൂർ ക്ഷേത്രം മേൽപുത്തൂർ ഓഡിറ്റോറിയത്തിനു തെക്കുഭാഗത്തായി നിർമ്മിച്ച പുതിയ നടപ്പന്തലിന്റെയും കിഴക്കേഗോപുര കവാടത്തിൽ തീർത്ത പുതിയ ഗേറ്റിന്റെയും സമർപ്പണം നടന്നു. ഭക്തർക്ക് വിശ്രമിക്കാനും വരിനിൽക്കാനും പുതിയ നടപ്പന്തൽ തണലേകും. കുംഭകോണത്തെ ശ്രീഗുരുവായൂരപ്പ ഭക്ത സേവാസംഘമാണ് ഈ വഴിപാട് സമർപ്പണം നടത്തിയത്.

ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ നാടമുറിച്ച് സമർപ്പണം നിർവ്വഹിച്ചു. ശിലാഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ശ്രീഗുരുവായൂരപ്പ ഭക്ത സേവാ സംഘം ഭാരവാഹികളെയും നടപ്പന്തൽ പ്രവൃത്തി നിർവ്വഹിച്ച കരാറുകാരെയും ദേവസ്വം ആദരിച്ചു. ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം ഭക്തർക്ക് സഹായമേകുന്ന നിരവധി വഴിപാട് സമർപ്പണങ്ങൾ ക്ഷേത്രത്തിൽ നടത്തിയിട്ടുണ്ട്.

Previous Post Next Post