തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ റാങ്കിങ് ഏർപ്പെടുത്തുന്നു


തിരുവനന്തപുരം :- സംസ്ഥാനത്ത് മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ റാങ്കിങ് ഏർപ്പെടുത്താൻ സർക്കാർ. ഇതിന്റെ വിശദാംശങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവായി. സംസ്ഥ‌ാനത്തെ എല്ലാ നഗരസഭകളും ഗ്രാമപ്പഞ്ചായത്തുകളും മാലിന്യ സംസ്ക‌രണ പ്രവർത്തനങ്ങൾ, ശുചിത്വ നിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യപ്പെടും. 

9 പ്രധാന ഘടകങ്ങളും 22 സൂചികകളും അടിസ്ഥാനമാക്കിയാണ് റാങ്കിങ് നടത്തുക. കവറേജ്, യൂസർ ഫീസ്, എല്ലാത്തരം മാലിന്യങ്ങളുടെയും ശേഖരണ സംവിധാനം, എംസിഎഫ് /ആർഎഫ് സൗകര്യങ്ങൾ, ദ്രവ സാനിറ്ററി മാലിന്യങ്ങളുടെ സംസ്കരണം, എൻഫോഴ്സ്മെന്റ്, വിവരവിനിമയ ബോധവൽക്കരണ പ്രവർത്തനങ്ങൾ, പദ്ധതികളുടെ നിർവഹണം, പൊതുസ്ഥലങ്ങളുടെ ശുചിത്വം, ഹരിത പ്രവർത്തനങ്ങൾ എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് അന്തിമ റാങ്കിങ് നിശ്ചയിക്കുക. 100 മാർക്ക് അടിസ്ഥാനമാക്കി 4 ഘട്ടങ്ങളിലായാണ് ഗ്രേഡിങ്.

Previous Post Next Post