അവയവമാറ്റ ശസ്ത്രക്രിയകളിൽ സ്ത്രീകൾക്ക് മുൻഗണന നൽകണം


ന്യൂഡൽഹി :- അവയവമാറ്റ ശാസ്ത്രക്രിയകളിൽ ലിംഗസമത്വം ഉറപ്പാക്കണമെന്നും പട്ടികയിലുൾപ്പെട്ട സ്ത്രീകൾക്ക് മുൻഗണന നൽകണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. അവയവമാറ്റ ശസ്ത്രക്രിയകൾ സ്ത്രീകളിൽ കുറയുന്നുവെന്ന നാഷനൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (നോട്ടോ) റിപ്പോർട്ടിലാണ് നടപടി.

മരിച്ചശേഷം അവയവങ്ങൾ ദാനം ചെയ്ത‌വരുടെ അടുത്ത ബന്ധുക്കൾക്കും മുൻഗണന നൽകണമെന്നു കേന്ദ്രം നിർദേശിച്ചു. എല്ലാ ട്രോമ സെന്ററുകളിലും മെഡിക്കൽ കോളജുകളിലും അവയവങ്ങളും ടിഷ്യുകളും വേർപെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും സംസ്ഥാനങ്ങൾക്കുള്ള നിർദേശത്തിലുണ്ട്

Previous Post Next Post