വാഹന പരിശോധനയ്ക്കിടെ യുവാവ് പുഴയിൽ ചാടി


ഇരിട്ടി :- കൂട്ടുപുഴയിലെ പോലീസ് ചെക്പോസ്റ്റിൽ വാഹനത്തിലെത്തിയ മൂന്ന് പേരുടെ ദേഹ പരിശോധനയ്ക്ക് ഇടയിൽ ഒരു യുവാവ് കുതറിയോടി പുഴയിൽ ചാടി. തലശ്ശേരി പൊതുവാച്ചേരി സ്വദേശി അബ്ദുൾ റഹീം (30) ആണ് പുഴയിൽ ചാടിയത്. ഇയാൾ കാപ്പ കേസിലെ വാറണ്ട് പ്രതിയാണ്.

ഇയാൾക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കോഴിക്കോട് സ്വദേശി നിധിൻ എന്നിവരെ ഇരിട്ടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.

Previous Post Next Post