നാലാംക്ലാസുകാരിക്ക് ക്രൂരമർദ്ദനം ; പിടിയിലായ അച്ഛനെയും രണ്ടാനമ്മയെയും ഇന്ന് കോടതിയിൽ ഹാജരാക്കും


ആലപ്പുഴ :- ആലപ്പുഴ നൂറനാട് നാലാംക്ലാസുകാരിയെ മർദിച്ച കേസിൽ പിടിയിലായ അച്ഛനെയും രണ്ടാനമ്മയെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുവരും ഇന്നലെ രാത്രിയാണ് പിടിയിലായത്. കുട്ടിയുടെ അച്ഛനെ പത്തനംതിട്ട അടൂരിനടുത്ത്​ കടമാൻകുളത്തുനിന്നും രണ്ടാനമ്മയെ കൊല്ലത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇരുവരുടെയും മാസങ്ങൾക്ക് മുൻപ് ഉള്ള ഫോൺകോൾ വിവരങ്ങൾ ഉൾപ്പടെ പൊലീസ് ശേഖരിച്ചിരുന്നു. പ്രതികളെ നൂറനാട്​ സ്​റ്റേഷനിൽ എത്തിച്ചു. ഇന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മർദനമേറ്റ കുഞ്ഞിനെ നേരിൽ കാണും. നൂറനാട്ടെ വീട്ടിൽ എത്തിയാണ് കാണുക. കുഞ്ഞ് മുത്തശ്ശിയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്.

Previous Post Next Post