ചെറിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

 


തളിപ്പറമ്പ്:-പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1.85 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചെറിയൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളെയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു. 5,000 കോടി രൂപയുടെ വികസന പ്രവര്‍ത്തങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഇതിനോടകം നടത്തിയെന്നും മന്ത്രി പറഞ്ഞു. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി.

പൊതുമരാമത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ രണ്ട് ക്ലാസ് റൂമുകള്‍, കമ്പ്യൂട്ടര്‍ ലാബ്, ടോയിലറ്റ് ബ്ലോക്ക് എന്നിവയും ഒന്നാമത്തെ നിലയില്‍ രണ്ട് ക്ലാസ് മുറികള്‍ സയന്‍സ് ലാബ്, ടോയ്ലെറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ആകെ 523.86 ച.മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി കൃഷ്ണന്‍, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ബാബുരാജന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.പി രജനി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വന്ദന, ഹെഡ് മിസ്ട്രസ് കെ റോജ ഭായ്, എസ് എം സി ചെയര്‍മാന്‍ കെ ബാലകൃഷ്ണന്‍, പി ടി എ പ്രസിഡന്റ് കെ ലിനേഷ്, മദര്‍ പി ടി എ പ്രസിഡന്റ് ശ്രുതി വിജേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി. എച്ച്. വിജയന്‍, ടി.വി നാരായണന്‍, പി. രാജീവന്‍, ഒ. അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

Previous Post Next Post