മയ്യിൽ:-മയ്യിൽ ലയൺസ് ക്ലബ്ബിന്റെ പ്രതിമാസ സന്നദ്ധ, സേവന പ്രവർത്തനത്തിന്റെ ഭാഗമായ വിശപ്പ് രഹിത ഗ്രാമം പദ്ധതിയിൽ ഭക്ഷ്യകിറ്റ് വിതരണവും, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസ് പരിസരത്ത് വൃക്ഷ തൈകൾ നടുകയും ചെയ്തു.
ക്ലബ് സെക്രട്ടറി ലയൺ സുഭാഷ് കെ വി യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ക്ലബ് ഭാരവാഹികളും, അംഗങ്ങളും പങ്കെടുത്തു...